അന്തി പൂ വെട്ടം നട്ട്

അന്തി പൂ വെട്ടം നട്ട്

മോന്തും തേൻ കള്ളേലിന്ന്

ഉള്ള് എന്നുള്ള് തീയാളൂല്ലേ

വട്ടം വളഞ്ഞും കൊണ്ട്

ഒപ്പം നാം പാടും നേരം

കപ്പേം പൂമീനും നാവേറൂല്ലേ

 ആ നേരം വന്നുദിക്കും ചന്ദ്രൻ മാനത്ത്

 അങ്ങേർക്കും നാഴിയൂരി പൂശാനെടുക്കാം

ഹേയ്.. ഈ പൂം തേൻ നീർ പൊൻ പനി നീർ

ഇനി ഈ പൂം തേൻ നീർ പൊൻ പനി നീർ

                                              ( അന്തി പൂ )

 

ചുണ്ടേൽ നീറും തരി പോലെ

ചെമ്പൂ താരം വിരിയുന്നേ

കമ്പം കേൾക്കും തുടിയായി

നെഞ്ചം താനെ പിടയുന്നേ

 കഥ പറയാൻ നാം ചേരും കടലരികും പൂചൂടും

 ഒരു തുടമായ് നീ തൂകി താ

 ഒരു മനമായ് കാടേറും പൊരിവെയിലൊന്നേറ്റീടും

 ഇരു കവിളേൽ നീ കോരി താ

ഹേയ്.. ഈ പൂം തേൻ നീർ പൊൻ പനി നീർ

ഇനി ഈ പൂം തേൻ നീർ പൊൻ പനി നീർ

                                              ( അന്തി പൂ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthi poo vettam nattu

Additional Info

Year: 
2021
Lyrics Genre: