അന്നുഷസ്സുകൾ പൂ വിടർത്തി

ആ…..ആ….
അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം
അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം
(അന്നുഷസ്സുകൾ…..)
കൌമാരനാണം തൊടുകുറി ചാർത്തി 
മുഖമലർ താഴ്ത്തി ഒരു കള്ളനോട്ടം
തൊടുത്തു, അടുത്തു, അറിഞ്ഞു
അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം
അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം

ആ….ആ…ആ….
കൂടുവെച്ചു കൂട്ടിരുന്നു പോയനാളിൻ ചില്ലയിൽ
ജീവിതമാം താഴ്വരയിൽ
(കൂടുവെച്ചു…..)
അമൃതനിലാവൂറും ഏകാന്തരാവിൽ
ഒരു സുഖസ്വപ്നം പോലെ
ഒരു രതിപുഷ്പം പോലെ
സഖീ വാ….ഒന്നുചേരാൻ…
കൊതിച്ചു പിണഞ്ഞു പിരിഞ്ഞു
അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം
അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം

ആ….ആ…..ആ…..
ദൂരെ ബാഷ്പബിന്ദുവായി ഈ വിഷാദഭൂമിയിൽ
നീ മറഞ്ഞു കാലമിതാ….
(ദൂരെ ബാഷ്പ……)
വിധിയുടെ കൈനീട്ടും ഈ നീലദ്വീപിൽ
ഒരു ഞൊടി നിന്നെ തന്നു
നിഴലുകൾ മൌനം കൊണ്ടു
ഇനി നീ ശക്തിയേകാൻ
വരുന്നു തരുന്നു ഒരഗ്നി…
അന്നുഷസ്സുകൾ പൂവടർത്തി തന്നിടാത്ത കാലം
അന്നു സന്ധ്യകൾ രാഗമേകി നിന്നിടാത്ത കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annushassukak poo vidarthi

Additional Info

Year: 
1979