അംഗനമാർ മൗലേ

അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
അംഗനമാർ മൗലേ അംശുമതിബാലേ

നിൻ പാദം ചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
നിന്നംഗ സൗഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമ ചക്രവർത്തീ
അംഗനമാർ മൗലേ അംശുമതിബാലേ

അല്ലിപ്പൂമെയ്യെടുത്തംഗത്തിൽ വെയ്ക്കുമീ
വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
നിൻ ദിവ്യയൗവനം എന്നും പുതയ്ക്കുമീ
പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
എങ്കിലിതു രാജധാനി - ഒരു പ്രേമരാജധാനി
അംഗനമാർ മൗലേ അംശുമതിബാലേ

നിൻ ദാഹം തീർക്കുവാൻ ചുണ്ടോടു ചേർക്കുമീ
തെങ്ങിളം നീരായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
സൗന്ദര്യറാണി നിൻ മാറിൽ മയങ്ങുമീ
സ്വർണ്ണപ്പതക്കമായ് ജനിച്ചിരുന്നെങ്കിൽ ഞാൻ
എങ്കിൽ ഞാൻ ചക്രവർത്തി - ഒരു പ്രേമ ചക്രവർത്തീ

അംഗനമാർ മൗലേ അംശുമതിബാലേ
അനംഗകാവ്യകലേ ഇതിലേ ഇതിലേ ഇതിലേ
അംഗനമാർ മൗലേ അംശുമതിബാലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.33333
Average: 4.3 (3 votes)
Anganamar