അങ്കത്തട്ടുകളുയർന്ന നാട്
Music:
Lyricist:
Singer:
Film/album:
അങ്കത്തട്ടുകളുയർന്ന നാട്
ആരോമൽചേകവർ വളർന്ന നാട്
പടവാൾ മുന കൊണ്ടു മലയാളത്തിന്
തൊടുകുറി ചാർത്തിയ കടത്തനാട്
(അങ്കത്തട്ട്...)
വടക്കൻ പാട്ടുകളോടൊന്നിച്ചൊഴുകുന്ന
വയനാടൻ പുഴയുടെ അമ്മ വീട്
അനുരാഗകഥകളെ കവചങ്ങളണിയിച്ചൊ-
രിതിഹാസ സമ്പത്തിൻ ജന്മനാട്
(അങ്കത്തട്ട്...)
ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച
കൂത്തു കാണാൻ പോയോരുണ്ണിയാർച്ച
വളയിട്ട കൈകൾ കൊണ്ടൂരിയ വാളിന്റെ
ഝണഝണ നാദം കേട്ടുണർന്ന നാട് (ആറ്റുമ്മണമേലേ..)
തച്ചോളിയൊതേനനും പാലാട്ടുകോമനും
കച്ചകളുടുപ്പിച്ച കടത്തനാട് - അങ്ക
ക്കച്ചകളുടുപ്പിച്ച കടത്തനാട്
കൈരളിയഭിമാന കഞ്ചുകം ചാർത്തുന്ന
കളരിപ്പയറ്റിന്റെ തറവാട്
കടത്തനാട് കടത്തനാട്
(അങ്കത്തട്ട്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ankathattukal Uyarnna Naadu
Additional Info
ഗാനശാഖ: