ആലോലമാടുന്ന കാറ്റിന്റെ
ആലോലമാടുന്ന കാറ്റിന്റെ കാരുണ്യ
ലാളനം തേടുന്ന പൂവേ
വേനലിൽ വാടുന്ന പൂവേ
കരുണാലോലമൊരാത്മാവിൻ വാത്സല്യ
മരുളും വാർതെന്നലായി
തഴുകും വാർതെന്നലായി
ആരേ ആരേ അരുമയായ് ഈ ഗാനം പാടീ
ആരും അനാഥരല്ലാ
ആരും അനാഥരല്ലാ (ആലോലമാടുന്ന...)
സ്നേഹത്തിൻ തീർത്ഥത്തിലാറാടിയെത്തുന്ന
തേജസ്വിനീ വരദായിനീ
പൂമ്പുലർ കന്യേ വരൂ ജീവശാഖിയിൽ
നിൻ കതിർപ്പൊന്നാട ചാർത്തുക നീ (ആലോലമാടുന്ന...)
കണ്ണുനീരൊപ്പുവാൻ കരതാരുയർന്ന
കനിവായി വാ
തീവെയിലൊഴുകുന്നൂ
നീ തണലരുളുന്നൂ (ആലോലമാടുന്ന...)
------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alolamadunna kaattinte
Additional Info
ഗാനശാഖ: