അന്തരാത്മാവിലീജന്മമേൽപ്പിച്ച - F
അന്തരാത്മാവിലീജന്മമേല്പിച്ച
നൊമ്പരങ്ങളുമായിങ്ങണഞ്ഞു നാം
ഒക്കെയും മറന്നൊന്നിനി പാടുവാൻ
ഒട്ടു നേരമൊരുമിച്ചിരിക്കുവാൻ
(അന്തരാത്മാവ്...)
ദാഹനീർ നുകരാതെ പിരിഞ്ഞു പോം
സ്നേഹതപ്തമൊരാത്മാവു പോലവേ
മൺചുവരിലെ കൽവിളക്കിൻ തിരി
മങ്ങി മങ്ങി കെടുന്നതും കണ്ടു നാം
പാടുവാൻ മറന്നു പോയ് ഒന്നുരി-
യാടുവാനും കഴിയാതിരുന്നു നാം
അന്തരാത്മാവിലീജന്മമേല്പിച്ച
നൊമ്പരങ്ങളുമായിങ്ങണഞ്ഞു നാം
സാന്ത്വനത്തിന്നമൃത സംഗീതമീ
സാന്ദ്രമൗനത്തിൽ നിന്നു നുകർന്നു നാം
വേർപിരിയുവാനെങ്കിലും ഈയൊത്തു-
ചേരലെത്ര മധുരമെന്നോർത്തു നാം
വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Antharathmaavil ee Janmam - F
Additional Info
Year:
1989
ഗാനശാഖ: