ആലില തോണിയുമായി
ആലില തോണിയുമായി.... അല്ലിയിതൾ തൽപവുമായി... അലങ്കാര ഗോപുരം പണിഞ്ഞുയർത്തി അനുരാഗ ഗായകാ സുന്ദരി നീയുണർത്തി..
ആദ്യമായി പ്രമദ സ്വപ്നങ്ങൾ.. സ്വപ്നങ്ങൾ... സ്വപ്നങ്ങൾ..
ആലില തോണിയുമായി.... അല്ലിയിതൾ തൽപവുമായി.....
ഒരു മുളം തണ്ടിന്റെ അധരത്തിലൂറും ഇളം തേൻകനിയുമായി നീ വരില്ലേ( ഒരുമുളം) നീലനീരാളം ഞൊറിഞ്ഞെടുത്തുടുക്കുമ്പോൾ ചേലയാവോളം ഈറനണിഞ്ഞെത്തുമ്പോൾ ഹേമന്തചന്ദ്രിക വിടരും... ഹേമന്തചന്ദ്രിക വിടരും...
ആലില തോണിയുമായി.... അല്ലിയിതൾ തൽപവുമായി...
കുളിർ മഞ്ഞു പെയ്യും ശുഭപാലോളിയിൽ തളിർ വെറ്റിലചെല്ലം തുറക്കും ഞാൻ(കുളിർ) രതിസ്വലയാമിനി മായും മുമ്പേ... രതിസുഖ ലാളനം പകരം മുമ്പേ സ്വരരാഗ ഗീതകം രചിക്കും ഞാൻ.. സ്വരരാഗ ഗീതകം രചിക്കും ഞാൻ..
ആലില തോണിയുമായി.... അല്ലിയിതൾ തൽപവുമായി... അലങ്കാര ഗോപുരം പണിഞ്ഞുയർത്തി അനുരാഗ ഗായക നീയുണർത്തി.. ആദ്യമായി പ്രമദ സ്വപ്നങ്ങൾ..സ്വപ്നങ്ങൾ... സ്വപ്നങ്ങൾ..