ആദിത്യൻ ഇല്ലാതെ

പൂമണി മാളിക പൊന്മാളിക കാൺകെ
തമ്പുരാനെ പൂകളേറ്റുവാങ്ങാൻ

ആദിത്യൻ ഇല്ലാതെ കൂരിരുൾ മൂടുമ്പോൾ
പാഴ്ത്തുടി പാടും പാണന്റെ കണ്ണീര്
ഉള്ളാകെ നോവുന്നു ഉണ്മകൾ മായുന്നൂ 
ആരാരുമില്ലാതെ ഞാനെന്തു ചെയ്യുന്നു

നാഗങ്ങൾ വാഴുന്നൂ നാമ്പെല്ലാം വീഴുന്നൂ
നന്തുണിപ്പാട്ടിന്റെ ഈണങ്ങൾ മാഴുന്നൂ
എന്തോരം ദന്രമേ നീറി ഞാൻ പോകുന്നൂ
എന്തെന്റെ ദൈവമേ നീയെന്നെ കാണാത്തൂ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Adithyan Illathe