ആഴത്തിൽ

അണ്ഡകടാഹം ... 
അങ്ങടിയിൽ ...
ഏറ്റവുമടിയിലുള്ള ഒരണ്ഡകടാഹം

അങ്ങനെ ചെറുതൊന്നുമല്ല
ഒരു വലിയ ... നിറയെ നിറയെ ഉള്ള ഒന്ന്
എന്തുള്ളത്?

നിധി!!!

പലരുടേയും വേണ്ടതും, വേണ്ടാത്തതും,
കിട്ടിയതും, എടുത്തോണ്ട് ഓടിയതും
അങ്ങനെയങ്ങനെ സർവ്വസമ്പന്നമായ
ഒരണ്ഡകടാഹം
മനുഷ്യന്റെ മനസ്സുപോലെ ...
എങ്ങനെ?

മനസ്സ്!!!

നിറമുള്ള നിധി, നിറമില്ലാത്ത നിധി
വലുത്, ചെറുത്, പഴയത്, പുതിയത്
അങ്ങനെ കോടി കോടി അണ്ഡകടാഹ മനസ്സുകളിൽ
കോടി കോടി നിധികൾ
കോടി കോടി നിധികൾ

ആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയും
ആരാരും കാണാതീ മണ്ണിൽ പുതഞ്ഞും
ആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയും
ആരാരും കാണാതീ മണ്ണിൽ പുതഞ്ഞും

കണ്ടവരുണ്ടോ കാഴ്ചയുള്ളവരുണ്ടോ
എവടെ
കണ്ടാൽ പിടി കിട്ടാത്തത് 
ചവറെന്ന് പറയുന്നവരേ ഉള്ളൂ
നിധിയേത് ചവറേത് എന്നറിയാത്ത
കണ്ണുപൊട്ടന്മാരെ
വന്നൊന്ന് നോക്കണേ
ഈ അണ്ഡകടാഹം

ആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയും
ആരാരും കാണാതീ മണ്ണിൽ പുതഞ്ഞും

ആഴത്തിൽ ഓളത്തിൽ പാത്തും പതുങ്ങിയും
ആരാരും കാണാതീ മണ്ണിൽ പുതഞ്ഞും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aazhathil