ആശ തൻ ഊഞ്ഞാലിൽ
ആശ തൻ ഊഞ്ഞാലിൽ ആട്ടി വിട്ടു
ആരോമലാളിന്നുറങ്ങി
കല്പന ഞാനൊരു തല്പമാക്കും
കാമിനിയോടൊത്തു കേളിയാടും
(ആശ തൻ....)
കുളിർ മാല വിൽക്കുന്ന വൃശ്ചികരാത്രി
നിഴൽ പോലും ഇണ ചേരും രാത്രി
ഒന്നു ചുംബിക്കുവാനെൻ ഉടയാടകൾ
ഒന്നുലയ്ക്കാനീ കളിത്തെന്നൽ മാത്രം
കളിത്തെന്നൽ മാത്രം കളിത്തെന്നൽ മാത്രം
(കുളിർ മാല...)
വനശലഭത്തിന്റെ നിഴൽ പോലും വീഴാത്ത
വർണ്ണമലർ വധുവല്ലേ
സ്വപ്നവും കാണാതുറങ്ങുന്നു നീ
സ്വപ്നത്തിൻ തേരിൽ തനിച്ചായീ ഞാൻ
തനിച്ചായീ ഞാൻ
(ആശ തൻ...)
എഴുതുന്ന ചിത്രത്തിൽ ഇടരുന്ന ദാഹം
തുടിക്കുന്നതെൻ സിര തോറും
എന്നെയും വർണ്ണങ്ങൾ കൊണ്ടെഴുതൂ
എന്റെ ദാഹത്തിനു ജീവനേകൂ
ജീവനേകൂ
(ആശ തൻ,..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aasa than oonjalil