ആരോ പറഞ്ഞു

ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന്
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
അവയൊന്നും ഒരു ചിന്തും മൂളിയില്ല

ആരോ.. ആരോ..

ഈറന്‍മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും

ആരോ .. ആരോ...

ഈ നീലരാവിന്‍ താരാപഥത്തില്‍
ഏകാന്ത ദു:ഖത്തിന്‍ താരകം ഞാന്‍
പൂനിലാക്കായലില്‍ പാതിയില്‍ വീണൊരു
പാതിരാപ്പൂവാണെനിക്കു സ്വപ്നം
ഏകാകിനിയല്ലോ എന്നു ഞാനും

ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന്
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
ആരോ.. ആരോ... ആരോ.. ആരോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
aaro paranju