ആറാം വാവിലെ ചന്ദ്രികയോ
ആറാം വാവിലെ ചന്ദ്രികയോ
അരയന്നക്കമ്മലണിഞ്ഞവളോ
എന്റെ സ്വപ്നോപഹാരത്തിനെത്തിയ
ഏദനിലെ ആദ്യ സുന്ദരിയോ
ഏഴാം സ്വർഗ്ഗനന്ദിനിയോ
(ആറാം വാവിലെ...)
ആയിരം ഉഷസ്സുകൾ ഒന്നിച്ചു നിന്നുടെ (2)
മായാമുഖത്തുദിക്കുന്നോ
കണ്ണെഴുത്തും പൂവോ കാർത്തികത്താരമോ
കണ്മണീ നിൻ കണ്ണിൽ വിടരുന്നു
നീ പുഷ്പമംഗലയായ് മാറുന്നു
മാറുന്നു
(ആറാം വാവിലെ...)
കലഹംസപീലി തൻ ഇഴയാൽ നെയ്തതോ (2)
വരവർണ്ണിനീ നിന്റെ ഉടുപുടവ
അഞ്ജന മയിലിനെ കാണാതെടുത്തതോ (2)
അഭിരാമീ നിന്റെ വാർകൂന്തൽ
നീ പുളകമംഗലയായ് തീരുന്നു
തീരുന്നു
(ആറാം വാവിലെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaram Vavile
Additional Info
ഗാനശാഖ: