പ്രഭാതമോ പ്രദോഷമോ
പ്രഭാതമോ പ്രദോഷമോ
പ്രകൃതീദേവീ നിൻ പ്രിയ തോഴീ (2)
സിന്ദൂരമല്ലിയോ വൈഡൂര്യ മുന്തിരിയോ (2)
സുന്ദരീ നിന്റെ മണിത്താലി
(പ്രഭാതമോ...)
സുമംഗലീ നിന്നെ പൂ ചൂടിച്ചത്
സുമശരനോ സ്വർഗ്ഗകാമുകനോ (2)
നിന്നുടെ ഹരിതാംബരത്തിനാകെ (2)
ഗന്ധം പകർന്നത് കുളിർ കാറ്റോ
കുളിർ കാറ്റോ
നീ പറയൂ പ്രിയേ ആമവതീ
(പ്രഭാതമോ...)
സ്വപ്നമയീ നിന്നെ നഗ്നയാക്കിയത്
സ്വർണ്ണത്തിങ്കളോ തൂവെള്ളി വെയിലോ (2)
നിന്നുടെ കുളിരണി മാറിടമാകെ (2)
നഖം കൊണ്ടു മുറിച്ചത് തുഷാരമോ
തുഷാരമോ
നീ പറയൂ പ്രിയേ രൂപവതീ
(പ്രഭാതമോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prabhathamo
Additional Info
ഗാനശാഖ: