ആശ്രമദുഃഖമേ
ആശ്രമദുഃഖമേ ആശ്രമദുഃഖമേ
ആരണ്യകാണ്ഡത്തിൽ ശിലയായ് മാറീ
ആശ്രമദുഃഖമേ ദുഃഖമേ
ദൈവമുറങ്ങുന്നോരമ്പല നടയിലെ
ദ്വാരപാലകന്മാരേ (2)
നിറമിഴിയോടെ ശ്രീകോവിൽ നടയിൽ (2)
നിൽക്കുമീ സന്യാസിനിയേ നോക്കൂ
അവൾ പൊഴിക്കുന്നത് പൂവിതളുകളോ
പോയ സ്മരണ തൻ കണ്ണുനീരോ
(ആശ്രമദുഃഖമേ...)
ശില്പമനോഹര കന്യകൾ മയങ്ങുന്ന
ശിലാമണ്ഡപങ്ങളെ (2)
നൈവേദ്യമില്ലാതെ നിർമല്യം തൊഴുമീ (2)
നിത്യ തപസ്വിനിയെ നോക്കൂ
അവൾ ചിന്തിക്കുന്നത് ദുഃഖത്തെയോ
ചിതറിയ സ്വപ്നത്തിൻ ശിഷ്ടത്തെയോ (2)
(ആശ്രമദുഃഖമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ashrama dhukkame
Additional Info
ഗാനശാഖ: