പനിനീർ തെന്നലായ്
പനിനീര്‍ തെന്നലായ്
നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും
കന്നിപ്പൂമാറില്‍ മെല്ലെ മയങ്ങാം
പനിനീര്‍ തെന്നലായ്
നിന്നെ പുണരാം ഓമലേ
നീലാംമ്പലോടമേറി തുഴയാന്‍ വരൂ
ഇളനീര്‍ക്കിനാവിലൂടെ ഒഴുകാന്‍ വരൂ
സ്വര്‍ഗ്ഗക്കനികള്‍ നുകരാന്‍ അണയൂ
ജീവനില്‍ ഒരു മൃദുമുരളിക അരുളിയ സംഗമഗീതിയില്‍ അടിമുടി നിറയാം
പനിനീര്‍ തെന്നലായ്
നിന്നെ പുണരാം ഓമലേ
കാണാത്ത കൗതുകങ്ങള്‍ അറിയാന്‍ വരൂ
അറിയാത്ത സൗരഭങ്ങള്‍ തേടാന്‍ വരൂ
പുളകക്കുളിരില്‍ ഇരുമെയ്യിണയായ്
നിന്മലര്‍ മേനിയില്‍ ഒരു മധുചുംബന ലഹരിയില്‍ ഒരു നറുമധുരം പകരാം
പനിനീര്‍ തെന്നലായ്
നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും
കന്നിപ്പൂമാറില്‍ മെല്ലേ മയങ്ങാം
പനിനീര്‍ തെന്നലായ്
നിന്നെ പുണരാം ഓമലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Panineer thennalaay
Additional Info
Year:
1994
ഗാനശാഖ:

