തങ്കക്കളഭ കുങ്കുമം
തങ്കക്കളഭ കുങ്കുമം താരപ്പൊന്നായ് മെയ്യിൽ മിന്നും
പൊങ്കൽ പുലരിത്തുമ്പിയ്ക്കും താഴെ കാവിൽ വേളിക്കാലം
തരളമേളവും വേണ്ടേ...ചെറുപവിഴനൂൽത്താലി വേണ്ടേ...
തെങ്കാശിമേഘം പൂങ്കാറ്റിലാടി... മണമകൾ കിളിക്കുരുന്നരിയ
കുസൃതി കൊണ്ടു മധുരകീർത്തനം പാടി....
വേദങ്ങളാം ഇതൾവിരിഞ്ഞുണരുമ്പോൾ ഗീതാർച്ചനം ചെയ്തും
സംഗീതമാം കലയുടെ കലികയിൽ സമ്മോഹനം ചെയ്തും...
അകമിരുൾ മാഞ്ഞു വെണ്മയോലാൻ കനകദീപങ്ങൾ കോർക്കും
സുകൃതവേഷങ്ങളാടുവാനായ് ഭരതനാട്യങ്ങൾ തീർക്കും..
വരദയാംലക്ഷ്മിവാഴും നവ സുഖദമണ്ഡപം ജന്മം
ഏതോരപൂർവപുണ്യം പോൽ ഹൃദയസുമദലം തേടാം
അ അ ആ അ അ അ ആ ആ അ ആ ആ അ.. ആ... ആ...
മധുരകീർത്തനം പാടാം.... മധു മധുരകീർത്തനം പാടാം.....
കാവേരിയായ് അലഞൊറിഞ്ഞുണർന്നുംകൊണ്ടാലോലമായാടാം
മാലേയമായ് കുളിർമഴ ചൊരിഞ്ഞുംകൊണ്ടാനന്ദമായ് മാറാം...
അമൃതുതൂകുന്നൊരുള്ളിനുള്ളിൽ അരിയ വാത്സല്യമാവാം...
പുളകമാടുന്നൊരങ്കണത്തിൽ പുതിയ കോലങ്ങൾ തീർക്കാം
മക നിലാവുപോൽ നാമിൽ ഇനി ഋതുസുഗന്ധമായ് പെയ്യാം...
സ്നേഹം പൊതിഞ്ഞൊരെൻ നെഞ്ചിൽ സഫല മന്ത്രങ്ങൾ തേടാം.....
അ അ ആ അ അ അ ആ ആ അ ആ ആ അ.. ആ... ആ...
മധുരകീർത്തനം പാടാം.... മധു മധുരകീർത്തനം പാടാം.....
.