കിളി ചൊല്ലും

കിളി ചൊല്ലും പാട്ടിൻ മറുപാട്ട് മൂളാൻ
കൊതിയോടെ പോകും കാറ്റേ..
തിരതല്ലും മോഹം അകതാരിൽ മെല്ലെ
കളിവാക്കായ് പാടാൻ പോരൂ
തെന്നൽ കൈയ്യാൽ ഇന്നെന്നുള്ളിൽ
തമ്മിൽ ചേരാൻ വന്നീടില്ലേ
കനവേകും മാറിൽ കുളിരേകാനെന്നിൽ
കള്ളച്ചിരിയാലരികിൽ അണയില്ലേ
(കിളി ചൊല്ലും... )

പുന്നാരം ചൊല്ലും പുന്നെല്ലിൻ പാടം
മണ്ണിൻ ചേലാൽ പൂത്തുലഞ്ഞേ
കിന്നാര കാറ്റേ കണ്ണാരം പൊത്താൻ
എന്തേ എന്തേ നീ വരില്ലേ
നിന്നെ കാത്തെൻ കൺ നിറഞ്ഞേ
നിന്നെ തേടി ഞാൻ അലഞ്ഞേ (2)
ഇതുവഴി നിറമിഴി കുളിർമഴ പെയ്യാൻ വായോ
(കിളി ചൊല്ലും... )

ആലോലം കാറ്റേ ആരോമൽ പൂവേ
എന്തേ ഈ വഴി നീ മറന്നോ
ആലില താലി അരയാലിൻ കൊമ്പിൽ
എന്തെ ഇന്നും നീ കളഞ്ഞോ
നിന്നെ കാണാൻ ഞാൻ കൊതിച്ചേ
നിന്നിൻ ചേരാൻ കാത്തു നിന്നേ (2)
 ഇതുവഴി കളമൊഴി കവിളിണ തഴുകാൻ വായോ
(കിളി ചൊല്ലും... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kili Chollum

Additional Info

Year: 
2020

അനുബന്ധവർത്തമാനം