ഇനിയെത്ര ജന്മങ്ങൾ

ഇനിയെത്ര ജന്മങ്ങൾ നീക്കി വെച്ചു കണ്ണാ
നിന്നെ കുറിച്ചെന്നും പാടാൻ (2)
ഈ ജന്മപുണ്യം നിൻ വരദാനമല്ലോ
മറു ജന്മം മുരളികയാക്കൂ കണ്ണാ
മറു ജന്മം മുരളികയാക്കൂ കണ്ണാ
(ഇനിയെത്ര .. )

കണ്ഠത്താൻ സ്വരപൂജ ചെയ്യുന്നു നിത്യം നിൻ
കമനീയ രൂപം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു (2)
നാമം ജപിച്ചിട്ടും നൊന്തു വിളിച്ചിട്ടും
നാരായണാ നീ നടതുറന്നില്ലാ
നറു വെണ്ണ തോൽക്കും നിൻ പുഞ്ചിരി കണ്ടില്ലാ
കണ്ണാ എൻ മുന്നിൽ ഓടിവായോ
(ഇനിയെത്ര .. )

കർമ്മാത്താൽ പാദങ്ങൾ തഴുകുന്നു നിത്യം നിൻ
ആശ്രിതധർമ്മം ഞാൻ പവിത്രമായ് കാണുന്നു (2)
പുന്താന പാനയും നാരായണീയവും 
നാവിടരും വരെ പാടിയല്ലോ ഞാൻ
എൻ മനം തേങ്ങുമ്പോൾ നിൻ കള്ളച്ചിരി കണ്ടു
എൻ മുന്നിൽ ഓടി വായോ
(ഇനിയെത്ര .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyethra Janmangal

Additional Info

Year: 
2020