മഞ്ഞോ മഞ്ചാടിച്ചില്ലയിൽ
നാവാ നദി നിന്നാടിയ കഥകളിയുടെ മേളം
നീയാം കിളി കളിയാടിയ ചിറകടിയുടെ താളം
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍
മെല്ലെ കിന്നാരം ചൊല്ലുന്നു
നിറമേഴുമെഴും പൂവുമായ്
പുലര്‍ക്കാലമെന്നെ പുല്‍കവേ
നീയുണര്‍ന്നു പാടിയോ
കന്നിത്തുമ്പപ്പൂവും നുള്ളി-
ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ
മഞ്ഞക്കൊന്നക്കാവും തേടി-
പ്പാടിപ്പോവും മായത്തുമ്പി
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍
മെല്ലെ കിന്നാരം ചൊല്ലുന്നു
ആരോ മൂളും ചിന്തു കേട്ടെന്‍
ഓരോ മോഹച്ചാന്തു തൊട്ടും
മനമൊരുങ്ങാന്‍ തുടങ്ങും
നീലച്ചോലപ്പൂന്തണലില്‍
നിറമുകില്‍ മാലചാര്‍ത്തി
നീയെന്നുള്ളില്‍ പൂത്തൊരുങ്ങി
കന്നിത്തുമ്പപ്പൂവും നുള്ളി-
ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ
മഞ്ഞക്കൊന്നക്കാവും തേടി-
പ്പാടിപ്പോവും മായത്തുമ്പി
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍
മെല്ലെ കിന്നാരം ചൊല്ലുന്നു
ഏതോ രാഗപ്പീലി തുന്നും
മായാവീണക്കമ്പികളില്‍
സ്വരമുതിരാന്‍ തുടങ്ങും
നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍
കുരുന്നിളം പുഞ്ചിരിതന്‍
കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും
കന്നിത്തുമ്പപ്പൂവും നുള്ളി-
ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി
മഞ്ഞക്കൊന്നക്കാവും തേടി-
പ്പാടിപ്പോവും മായത്തുമ്പി
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍
മെല്ലെ കിന്നാരം ചൊല്ലുന്നു
നിറമേഴുമെഴും പൂവുമായ്
പുലര്‍ക്കാലമെന്നെ പുല്‍കവേ
നീയുണര്‍ന്നു പാടിയോ
കന്നിത്തുമ്പപ്പൂവും നുള്ളി-
ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി
മഞ്ഞക്കൊന്നക്കാവും തേടി-
പ്പാടിപ്പോവും മായത്തുമ്പീ
മഞ്ഞോ മഞ്ചാടിച്ചില്ലയില്‍
മെല്ലെ കിന്നാരം ചൊല്ലുന്നു