പൊന്നാതിരച്ചന്ദ്രികയോ
പൊന്നാതിരച്ചന്ദ്രികയോ
നിന്നാവണിപ്പുഞ്ചിരിയോ
ചില്ലോളം ചാഞ്ചാടും
എന്നുള്ളിന്‍ പാല്‍ക്കടലില്‍
നീരാടി നീ പാടി അനുരാഗമായ്
പൊന്നാതിരച്ചന്ദ്രികയോ
നിന്നാവണിപ്പുഞ്ചിരിയോ
കര്‍ണ്ണികാരത്തേരിലെത്തും
സ്വര്‍ണ്ണ ഹംസങ്ങള്‍
നിന്നെ മൂടിപ്പാടുമേതോ നാദജാലങ്ങള്‍
നീയെന്റെ നീഹാരശയ്യകളില്‍
വാസന്തപുഷ്പമായ് വീണുറങ്ങി
ഇനിയും കനവുകള്‍ കണ്ടുറങ്ങി
മഞ്ഞുതുള്ളിക്കൂട്ടിനുള്ളില്‍
കുഞ്ഞുതൂവല്‍ പ്രാവായ്
മനസ്സേ നീയൊരുങ്ങി
പൊന്നാതിരച്ചന്ദ്രികയോ
നിന്നാവണിപ്പുഞ്ചിരിയോ
ഇന്ദുകാന്തപ്പൊട്ടു കുത്തും
നീലമേഘങ്ങള്‍
ഇന്ദ്രനീലച്ചേലചുറ്റും
നിന്റെ മോഹങ്ങള്‍
നീയെന്റെ ഏകാന്തവല്ലകിയില്‍
ശ്രീരാഗ ഭാവമായ്ച്ചേര്‍ന്നിണങ്ങി
കരളിന്‍ താളം കേട്ടുറങ്ങി
പൊന്നണിഞ്ഞും പൂവണിഞ്ഞും
മിന്നി നില്പൂ മൗനം
കനവിന്‍ കല്പടവില്‍
പൊന്നാതിരച്ചന്ദ്രികയോ
നിന്നാവണിപ്പുഞ്ചിരിയോ
ചില്ലോളം ചാഞ്ചാടും
നിന്നുള്ളിന്‍ പാല്‍ക്കടലില്‍
നീരാടി നീ പാടി അനുരാഗമായ്
പൊന്നാതിരച്ചന്ദ്രികയോ
നിന്നാവണിപ്പുഞ്ചിരിയോ