കരളിന്റെ കൂട്ടിലെ
കരളിന്റെ കൂട്ടിലെ അമ്മക്കിളീ എന്നെ
കൈവിട്ടു പറന്നകലുമ്പോൾ ........
കരളിന്റെ കൂട്ടിലെ അമ്മക്കിളീഎന്നെ
കൈവിട്ടു പറന്നകലുമ്പോൾ
നെഞ്ചിലെ ജീവശ്വാസമേതോ
പ്രാണന്റെ കൂട്ടിൽ ഏറുമ്പോൾ
എങ്ങനെ ഞാനുറങ്ങും
ഇനിയെങ്ങനെ ഞാനുണരും
കരളിന്റെ കൂട്ടിലെ അമ്മക്കിളീ...
കരിഞ്ഞ തൂവലുകൾ തഴുകി തഴുകി
പുഞ്ചിരി ചിറകായ് വിരുത്തി ഞാൻ
ഒരു പിടീ കനവിനെ തളിരില തണലിൽ
ഒരു പടി നാളായ് വളർത്തി ഞാൻ
മനുഷ്യ ബന്ധം മതാന്ധരാവിൻ
ഇരുളിൽ മറച്ചവരേ നിങ്ങൾ-
ക്കെന്റെ മനസ്സിൽ പൂക്കുമു-
ഷസ്സിനെ കാണാൻ കണ്ണില്ലേ
സ്നേഹത്തിനതിരുകളുണ്ടോ മണ്ണിൽ
കരുണക്കു മതിലുകളുണ്ടോ
കരളിന്റെ കൂട്ടിലെ അമ്മക്കിളീ......
നിന്നയൽക്കാരനെന്നും നിന്നെ പോലെ-
യെന്നോതിയ കാരുണ്യ പൊരുളെവിടെ
ക്ഷമിക്കുന്നവന്റെ കൂടെ അള്ളാഹുവുണ്ടെ-
ന്നോതിയ മാനവ മതമെവിടേ
ധർമമഖിലമുപേക്ഷിച്ചെന്നിൽ അഭയം തേടൂ നീ
നിനക്കു ഞാനുണ്ടെന്നായ് മൊഴിഞ്ഞ
ഗീതാസാരമെവിടെ ..
സ്നേഹത്തിനതിരുകളുണ്ടോ മണ്ണിൽ
കരുണക്കു മതിലുകളുണ്ടോ
കരളിന്റെ കൂട്ടിലെ അമ്മക്കിളീ എന്നെ
കൈവിട്ടു പറന്നകലുമ്പോൾ (2)
നെഞ്ചിലെ ജീവശ്വാസമേതോ
പ്രാണന്റെ കൂട്ടിൽ ഏറുമ്പോൾ
എങ്ങനെ ഞാനുറങ്ങും
ഇനിയെങ്ങനെ ഞാനുണരും
കരളിന്റെ കൂട്ടിലെ അമ്മക്കിളീ....