അമ്മേ നീ ഒന്നുകൂടി

അമ്മേ നീ ഒന്നു കൂടി പിറന്നീടമ്മേ
ഞാന്‍ ഉള്ളിലുള്ള വേദനകള്‍ ചൊല്ലാം അമ്മേ 
ദിവ്യമാം സന്നിധി കനവായ് തീര്‍ന്നു പോയ്‌
ഈ നിത്യശാപജന്മമാകെ ദുഖമാണമ്മേ
അമ്മ അമ്മ അമ്മാ...
അമ്മേ നീ ഒന്നു കൂടി പിറന്നീടമ്മേ
ഞാന്‍ ഉള്ളിലുള്ള വേദനകള്‍ ചൊല്ലാം അമ്മേ 

അമ്മ തന്ന പാലില്‍ പാവനമാം സ്നേഹം
എന്നുമൂറി നില്‍ക്കും എന്‍റെ നാവില്‍
ഓമല്‍ ലല്ലബി പാടി കോടി മുത്തങ്ങളേകി
എന്നും തോളിലേറ്റി നെഞ്ചിലൂയലാട്ടി
പ്രിയമരുളുന്ന വറ്റാത്ത ക്ഷീരാംബുദി
നിറവാത്സല്യം ചൊരിഞ്ഞെന്നിലാജനനീ
ഇനിയേത് ദൈവമുണ്ട് മാതൃസ്നേഹ സീമയായ്
അമ്മ അമ്മ അമ്മാ...
അമ്മേ നീ ഒന്നു കൂടി പിറന്നീടമ്മേ
ഞാന്‍ ഉള്ളിലുള്ള വേദനകള്‍ ചൊല്ലാം അമ്മേ 

പിച്ചവെച്ചനാള്‍ മുതല്‍ നാവിലുള്ളതൊന്നേ
കണ്‍കണ്ട ദൈവം അമ്മയെന്ന്
നീചനായ കാലം അന്ധനായ ദൈവം
ചേര്‍ന്നു ചെയ്ത ദ്രോഹം
പാഴിലായി ജന്മം 
അഭിശാപങ്ങളിന്നിത്ര ബലമാര്‍ന്നുവോ
പ്രിയമകനോട് മാതാവിനെ വേര്‍പിരിക്കാന്‍
ആ അമ്മ വീണ്ടും ബ്രഹ്മനാലു-
യര്‍ത്തെണീയ്ക്കുമോ
അമ്മ അമ്മ അമ്മാ...
അമ്മേ നീ ഒന്നു കൂടി പിറന്നീടമ്മേ
ഞാന്‍ ഉള്ളിലുള്ള വേദനകള്‍ ചൊല്ലാം അമ്മേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme nee onnukoodi