തുളുമ്പും മഞ്ഞുകൂട്ടിലെ
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങൂ മൗനമായെന്‍ കിനാവില്‍ നീ
മാമ്പൂവിലെ നൊമ്പരമാകും സ്വകാര്യം
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങൂ മൗനമായി നീ
വസന്തം പോലെ നീ വരവായ സന്ധ്യയില്‍
ഇലപോയ കൊമ്പില്‍ കൂടു കൂട്ടാന്‍ കാത്തിരുന്നു ഞാന്‍
ആ.....(വസന്തം...)
പോരുമോ....
പോരുമോ വീണ്ടും തൂവല്‍ നെയ്യും തേരുമായ്
നിന്നെ തേടും എന്നിലേയ്ക്കു നീ
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങൂ മൗനമായി നീ
നിറങ്ങള്‍ തൂവിയും നിറമാല പാകിയും
മനസ്സിന്റെ ഉള്ളില്‍ എന്നും ഒന്നായ് ചാഞ്ഞുറങ്ങുവാന്‍
ആ....(നിറങ്ങള്‍...)
എന്തിനോ....
എന്തിനോ വീണ്ടും ശയ്യ നീര്‍ത്തി മോഹമാം
തീരം കാണാക്കണ്ണുനീര്‍ക്കിളീ
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങൂ മൗനമായെന്‍ കിനാവില്‍ നീ
മാമ്പൂവിലെ നൊമ്പരമാകും സ്വകാര്യം
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങൂ മൗനമായി നീ