ചേലുള്ള പച്ചത്തത്തപ്പെണ്ണേ

ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്
ഉച്ചവെയിലാറും പച്ചമലയോരം
മുക്കുറ്റിപ്പൂമൊട്ടില്‍ മുത്തമിട്ട കാറ്റില്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു്
കെട്ടുങ്കു് പാട്ടുക്കു് മെട്ടും കെട്ടുങ്കു്..ഓഹോ
ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്

ചെങ്കുളം വെട്ടി ചോതിക്കൊറത്തി
ചന്ദനത്തോണിയില്‍ പാടിത്തുഴഞ്ഞേ
ഭൂമീടെ മോളായ ചീതപ്പെണ്ണേ
ചീരാമത്തേവന്റെ കെട്ട്യോളല്ല്യോ നീ
ഏനും പോരാം ഏനും പോരാം
ഏഴങ്കുളങ്ങരെ തൂക്കം കാണാന്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു്
കെട്ടുങ്കു് പാട്ടുക്കു് മെട്ടും കെട്ടുങ്കു്..ഓഹോ

ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്
ഉച്ചവെയിലാറും പച്ചമലയോരം
മുക്കുറ്റിപ്പൂമൊട്ടില്‍ മുത്തമിട്ട കാറ്റില്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു്
കെട്ടുങ്കു് പാട്ടുക്കു് മെട്ടും കെട്ടുങ്കു്..ഓഹോ
ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്

തത്തിച്ചിണുങ്ങി തെന്നിക്കുണുങ്ങി
തോട്ടുമുഖം കണ്ടു ചൂളവും കുത്തി
തെമ്മാടിക്കുന്നിന്റെ തോളത്തേറി
നാടാകെ പായുന്ന വായാടിക്കാറ്റേ
നീയും വായോ നീയും വായോ
മീനച്ചാലമ്മയ്ക്കു തോറ്റം പാടാന്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു്
കെട്ടുങ്കു് പാട്ടുക്കു് മെട്ടും കെട്ടുങ്കു്

ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്
ഉച്ചവെയിലാറും പച്ചമലയോരം
മുക്കുറ്റിപ്പൂമൊട്ടില്‍ മുത്തമിട്ട കാറ്റില്‍
കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു്
കെട്ടുങ്കു് പാട്ടുക്കു് മെട്ടും കെട്ടുങ്കു്..ഓഹോ
ചേലുള്ള പച്ചത്തത്തപ്പെണ്ണേ
നാടന്‍ ചേലിന്റെ കച്ചം കെട്ടിയാട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chelulla pachathatha

Additional Info

Year: 
1994

അനുബന്ധവർത്തമാനം