ചന്ദനക്കാറ്റേ കുളിർ കൊണ്ടു വാ - F
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ...
ഓര്‍ത്തിരുന്നു നിന്നെ
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല
കണ്ണീരിന്‍ മണികള്‍ പോലും
നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ....
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ...
ദൈവമേ കൺതുറക്കൂ
എങ്ങു നീ എൻ പിതാവേ
അപാരാധമീ ഞങ്ങൾ എന്തു ചെയ്തു
ചിറകേന്തി വാനിൽ പാറാൻ
വരമീപ്പൊൻശലഭങ്ങൾക്കും
നീ ഏകാമോ...
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ
ചന്ദനക്കാറ്റേ....
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗ കല്പകത്തിന്‍
തളിര്‍ കൊണ്ടു വാ
ലലലലലലാ..ലലലാലലാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Chandanakkatte kulir - F
Additional Info
Year:
1994
ഗാനശാഖ: