മെല്ലെ മെല്ലെ പിന്നിൽ വന്നു

മെല്ലെ മെല്ലെ...
മെല്ലെ മെല്ലെ പിന്നിൽ വന്നു കണ്ണു പൊത്തും നേരം
ഇന്നു നിന്റെ കാതിലെന്റെ കൈവളകൾ പാടും
നല്ല പിറന്നാൾ... നിനക്ക് നല്ല പിറന്നാൾ
(മെല്ലെ മെല്ലെ...)

ഇന്നു കൺവിടർന്ന പൊന്നുഷസ്സിനെന്തു ഭംഗി
ഇന്നിതൾ വിരിഞ്ഞ പൂവിനെന്തപൂർവ ഭംഗി
ഇന്നല്ലോ പൂപ്പിറന്നാൾ നിങ്ങൾക്കെല്ലാം
നല്ല പിറന്നാൾ ഇന്നു നല്ല പിറന്നാൾ 
(മെല്ലെ മെല്ലെ...)

വിണ്ണിലിന്നുദിച്ച മാരിവില്ലിനെന്തു ഭംഗി
ഇന്നു കൺവിരിഞ്ഞ കിളിക്കുഞ്ഞിനെന്തു ഭംഗി
ഇന്നല്ലോ പൂപ്പിറന്നാൾ നിങ്ങൾക്കെല്ലാം
നല്ല പിറന്നാൾ ഇന്നു നല്ല പിറന്നാൾ
(മെല്ലെ മെല്ലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Melle melle pinnil vannu