ആലോലമാടുന്ന കാറ്റിന്റെ
ആലോലമാടുന്ന കാറ്റിന്റെ
കാരുണ്യലാളനം തേടുന്ന പൂവേ
വേനലിൽ വാടുന്ന പൂവേ
കരുണാലോലമൊരാത്മാവിൻ
വാത്സല്യമരുളും വാർതെന്നലായി
തഴുകും വാർതെന്നലായി
ആരേ...ആരേ...
അരുമയായ് ഈ ഗാനം പാടീ
ആരും അനാഥരല്ലാ...
ആരും അനാഥരല്ലാ
ആരും അനാഥരല്ല
ആലോലമാടുന്ന കാറ്റിന്റെ
കാരുണ്യലാളനം തേടുന്ന പൂവേ
വേനലിൽ വാടുന്ന പൂവേ
സ്നേഹത്തിൻ തീർത്ഥത്തിൽ
ആറാടിയെത്തുന്ന
തേജസ്വിനീ വരദായിനീ
പൂമ്പുലർകന്യേ വരൂ ജീവശാഖിയിൽ
നിൻ കതിർപ്പൊന്നാട ചാർത്തുക നീ
കണ്ണുനീരൊപ്പുവാൻ കരതാരുയർത്തുന്ന
കനിവായ് വാ...തീവെയിലൊഴുകുന്നൂ
നീ തണലരുളുന്നു
ആലോലമാടുന്ന കാറ്റിന്റെ
കാരുണ്യലാളനം തേടുന്ന പൂവേ
വേനലിൽ വാടുന്ന പൂവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alolamaadunna kaattinte
Additional Info
Year:
1993
ഗാനശാഖ: