മേലെ വാനിന്റെ മണിവീണപ്പെണ്ണ്

മേലെ വാനിന്റെ മണിവീണപ്പെണ്ണെന്തേ
നാവൂറു പാടാൻ, അവൾ പോയിട്ടെത്തീല്ല
പൊൻപൂവാങ്കുരുന്നെങ്ങുപോയ്
ഇലയാകെ കൊഴിഞ്ഞേപോയ്
വെറുതെ മനസ്സിൻ കടലാസിൽ
വിരഹം പലതും എഴുതുന്നു
(മേലെ...)

മാന്തളിർ വീണൊരു മണ്ണിലും
നിറവാനിലെ താരകക്കാവിലും
ഉഷസ്സന്ധ്യയിൽ പകലന്തിയിൽ
കുടമുല്ലതൻ കുനുചില്ലിയിൽ
ഇനി തിരയാൻ നിന്നെ ഇടമില്ല
മലരും മണവും മണിക്കാറ്റും
ഇനിയും ഇതിലെ വരികില്ലേ
(മേലെ...)

താമരപ്പൂവിതൾക്കുമ്പിളിൽ
മിഴിനീരുമായ് വന്നു പൊൻമാധവം
നിറവാനിലെ മുകിലോടമേ
മഴവില്ലിലെ നിറഭേദമേ
എന്റെ കളഹംസത്തിനെ അറിയില്ലേ
ഉരുകും ഹൃദയം അറിയാതെ
പലരും പലതും പറയുന്നു
(മേലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Mele vaninte

Additional Info

Year: 
1993

അനുബന്ധവർത്തമാനം