ചെല്ലച്ചെറുപൂങ്കുയിലിൻ
Music:
Lyricist:
Singer:
Film/album:
ചെല്ലച്ചെറുപൂങ്കുയിലിൻ
ചുണ്ടിലൂറും പാട്ടിന്റെ
മുളംതണ്ട് കായലിൽ
പെരിയാറിൽ വീണേപോയ്
അലകയ്യിൽ ഊയലാടിടുന്നു
പാട്ടിൻ പൊൻതോണി
(ചെല്ലച്ചെറു...)
ഹേമന്തരാവിൻ പൂഞ്ചില്ലയിൽ
ഞാനൊരു മോഹത്തിൻ കൂടുതീർത്തു
കാണും കിനാവിന്റെ തൂവലാകെ
തൂമഞ്ഞിലിന്ന് നനഞ്ഞുവല്ലോ
ഒഴുകിയൊഴുകി വരുമരിയ മുരളികയി-
ലലയുടെ നിഴലുകളരുവിയെതഴുകലി-
ലധരമൃദുലപുഴ തളിരുവിറയലോടി-
വിടൊരു സ്വരജതി മധുരമായുരുവിടും
(ചെല്ലച്ചെറു...)
ഏതോ വിഷാദത്തിൽ തേഞ്ഞുതീരും
വാരൊളിത്തിങ്കൾ ഞാനല്ലയോ
മായുന്നതിൻമുമ്പേ കൈക്കുമ്പിളിൽ
കോരിയെടുക്കാം ഞാൻ ഓമനിക്കാം
അസലിൽ ഹരിതവനഹൃദയമിനിയുമൊരു
മുളയുടെ മധുകരമൃദുരവമണിയുമോ
ഇതളുകൊഴിയുമൊരു പവിഴമലരിയുടെ
കഥയിനിയവരൊരു കവിതയിലെഴുതുമോ
(ചെല്ലച്ചെറു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chellacheru poonkuyilin
Additional Info
Year:
1993
ഗാനശാഖ: