പൊന്മുരളിയൂതും കാറ്റിൽ

ലാല്ലലല ലാ-ലാ-ലാ-ലാ ലാലല ലാലാലാ
ങാഹാ...പാപപ മരിരിരിനി
നിസരിഗമ ഗരിഗരിസ

പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
പഞ്ചമം തേടും
കുയിലിൻ താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ്
ആരുമറിയാതെ

(പൊൻ‌മുരളിയൂതും)

മാരനുഴിയും പീലിവിരിയും
മാരിമുകിലുരുകുമ്പോൾ (2)
തിരകളിൽ തിരയായ് നുരയുമ്പോൾ
കഞ്ചുകം കുളിരെ
മുറുകുമ്പോൾ
പവിഴമാ മാറിൽ തിരയും ഞാൻ -
ആരുമറിയാതെ

(പൊൻ‌മുരളിയൂതും)

ലാ-ലാ-ലാ-ലാ-ലാ
ലാ-ലാ-ലാ-ലാ-ലാ
ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ

സങ്കൽപ്പമന്ദാരം തളിരിടും
രാസകുഞ്ജങ്ങളിൽ (2)
കുങ്കുമം കവരും സന്ധ്യകളിൽ
അഴകിലെ അഴകായ്
അലയുമ്പോൾ
കാണ്മു നാം അരികെ ശുഭകാലം -
ആരുമറിയാതെ

(പൊൻ‌മുരളിയൂതും)

തന്തതന താനാരോ താനിനന
നാനാരോ
ലാല്ലല-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.5
Average: 6.5 (4 votes)
Ponmuraliyoothum kaattil

Additional Info

അനുബന്ധവർത്തമാനം