ചാഞ്ചാടി പാടാം

ചാഞ്ചാടി പാടാം 
ആഘോഷത്തില്‍ കൂടാം 
ഉല്ലാസത്തേരോട്ടാം
നെഞ്ചോരത്താരോ മുത്തം 
വെയ്ക്കും നേരം 
സൗഭാഗ്യപ്പൊന്‍പൂരം
കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം 
ഇനി വാരിക്കോരി 
കൈനിറയ്ക്കാം സമ്മാനം
നാടാകെ തേടും നിന്‍ 
വാക്കിന്‍ പുണ്യം
ചാഞ്ചാടി പാടാം 
ആഘോഷത്തില്‍ കൂടാം 
ഉല്ലാസത്തേരോട്ടാം

കയ്യില്‍ തെളിയും 
രേഖാചിത്രം വായിച്ചാലും
അഴികള്‍ക്കുള്ളില്‍ പാടും 
കിളിയായ് മേളിച്ചാലും
ഭാഗ്യം ചെയ്ത ജന്മത്താല്‍ 
സ്വര്‍ഗ്ഗം പൂത്തൊരീമണ്ണില്‍
നവനാദം മീട്ടും ഇമ്പം പോലെ 
മുമ്പില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ 
വാക്കിന്‍ പുണ്യം
ചാഞ്ചാടി പാടാം 
ആഘോഷത്തില്‍ കൂടാം 
ഉല്ലാസത്തേരോട്ടാം

കാണാമറയത്തെങ്ങോ നില്‍ക്കും 
നേരും തേടി
പണ്ടേ ഇതിലേ പള്ളിത്തേരില്‍ പോയോരുണ്ടേ
കാലം നെയ്ത ജാലത്താല്‍
ആരോ നോറ്റ നോയമ്പാല്‍
തെളിനാളം നീളെ മിന്നുമ്പോലെ 
മുന്നില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ 
വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാം 
ആഘോഷത്തില്‍ കൂടാം 
ഉല്ലാസത്തേരോട്ടാം
നെഞ്ചോരത്താരോ മുത്തം 
വെയ്ക്കും നേരം 
സൗഭാഗ്യപ്പൊന്‍പൂരം
കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം 
ഇനി വാരിക്കോരി 
കൈനിറയ്ക്കാം സമ്മാനം
നാടാകെ തേടും നിന്‍ 
വാക്കിന്‍ പുണ്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Chanchaadi paadaam

Additional Info

Year: 
1993

അനുബന്ധവർത്തമാനം