പാൽനിലാവിൽ - D

പാൽനിലാവില്‍ സ്വയം നനയുവാനോ
പൂങ്കിനാവിന്‍ സ്വരം നുകരുവാനോ 
കണിമലരേ നീ പോരൂ 
മധു മധുരം കൈമാറാന്‍
അല ഞൊറിയും പുതുമഞ്ഞില്‍ 
ലയസുഭഗം നീരാടാന്‍
ഇനി എന്നെന്നും ഒന്നാകാം 
ഇവിടെ രാവുറങ്ങാം
പാൽനിലാവില്‍ സ്വയം നനയുവാനോ
പൂങ്കിനാവിന്‍ സ്വരം നുകരുവാനോ

അളകനന്ദപോലെന്‍ 
മനമുണരുമാദ്യരാവില്‍
നറുമണിവീണയായ് സ്വരം 
പകര്‍ന്നു പാടവേ
അല്ലിത്തളിർത്തടങ്ങളില്‍ ചെല്ലക്കതിര്‍ക്കുടങ്ങളില്‍
മെല്ലെത്തട്ടിത്തുടിച്ചാടും മഞ്ഞത്തുമ്പിക്കുറുമ്പികള്‍
എന്നോടും നിന്നോടും സല്ലാപം ഓതുന്നു
പാൽനിലാവില്‍ സ്വയം നനയുവാനോ
പൂങ്കിനാവിന്‍ സ്വരം നുകരുവാനോ

ലളിതപഞ്ചമങ്ങള്‍ 
മിഴിയുഴിയുമെന്‍ വരങ്ങള്‍
കുളിരലമാലയായ് മനം 
മയങ്ങുമോര്‍മ്മകള്‍
അന്നക്കിളിക്കുരുന്നുകള്‍ 
നിന്നെ പുല്‍കും നിനവുകള്‍
സ്വര്‍ണ്ണത്തളിര്‍ച്ചിറകുമായ് തെന്നിത്തെന്നിത്തുടിയ്ക്കവേ
കണ്‍കോണിലെൻരാഗ കല്ലോലമാടുന്നു

പാൽനിലാവില്‍ സ്വയം നനയുവാനോ
പൂങ്കിനാവിന്‍ സ്വരം നുകരുവാനോ 
കണിമലരേ നീ പോരൂ 
മധു മധുരം കൈമാറാന്‍
അല ഞൊറിയും പുതുമഞ്ഞില്‍ 
ലയസുഭഗം നീരാടാന്‍
ഇനി എന്നെന്നും ഒന്നാകാം 
ഇവിടെ രാവുറങ്ങാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalnilavil - D

Additional Info

Year: 
1993

അനുബന്ധവർത്തമാനം