സ്നേഹലാളനം മൂകസാന്ത്വനം   

സ്നേഹലാളനം മൂകസാന്ത്വനം കരിയും മനസ്സിൻ മരുവിൽ
വെറുതെ പൊഴിയും മഴയോമേഘരാഗമോ മിഴിനീർ തുള്ളിയോ
അലിവിൻ തേങ്ങലോ

സ്നേഹലാളനം മൂകസാന്ത്വനം   

പാതിമാഞ്ഞുവോ പുലർകാലതാരകം
ദൂരെദൂരെയോ ചിരമോഹസംഗമം
ജീവനിൽ പൂവിടും സ്നേഹദീപകം
ആർദ്രമായ് ചാരുമീ നീലജാലകം
ഇനി നൊമ്പരങ്ങളോടെ നമ്മൾ തിരയുന്നൂ
  
സ്നേഹലാളനം മൂകസാന്ത്വനം കരിയും മനസ്സിൻ മരുവിൽ
വെറുതെ പൊഴിയും മഴയോമേഘരാഗമായ് മിഴിനീർ തുള്ളിയോ
അലിവിൻ തേങ്ങലോ

കൂടണഞ്ഞുവോ പകൽ മാഞ്ഞ വേളയിൽ
ശോകസാന്ദ്രമായ് ഇതൾ മൂടുമോർമ്മകൾ
പാടവേ പാതിയായ് രാഗസാധകം
നെഞ്ചിലെ വിങ്ങലായ് പ്രാണപഞ്ചമം
ഒരു കൈക്കുടന്ന ചോർന്നു വീഴും ജലതീർത്ഥം
 
സ്നേഹലാളനം മൂകസാന്ത്വനം കരിയും മനസ്സിൻ മരുവിൽ
വെറുതെ പൊഴിയും മഴയോമേഘരാഗമോ മിഴിനീർ തുള്ളിയോ
അലിവിൻ തേങ്ങലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehalalanam Mookasanthwanam

Additional Info

Year: 
1996

അനുബന്ധവർത്തമാനം