മന്ത്രവടിയാല്‍

അക്കുത്തിക്കുത്തമ്മാനം ആനവരമ്പില്‍ സമ്മാനം
ആരാവാരത്തേരേറാന്‍ ആരേ പോരുന്നോ...

മന്ത്രവടിയാല്‍ മായമരുളാം
തന്ത്രമറിയാം തമ്മിലലിയാം
കൂട്ടിനണയാം പാട്ടുമറിയാം
കുഞ്ഞോമലേ കൂത്താടി വാ
ഓലോലമായ് ഓടോടി വാ
(മന്ത്രവടിയാൽ ‍)

അനന്തമാം വനാന്തരം കണ്ടേ പോന്നിടാം 
നിരന്തരം സുഖം തരാന്‍ ആടിപ്പാടിടാം
അനന്തമാം വനാന്തരം കണ്ടേ പോന്നിടാം 
നിരന്തരം സുഖം തരാന്‍ ആടിപ്പാടിടാം

തെന്നിപ്പാറി ഉന്നം നോക്കി മെല്ലെപ്പൊങ്ങിടാം
വിണ്ണില്‍ പൂത്ത പൊന്നും പൂക്കളെല്ലാം നുള്ളിടാം
തുരുതുരെയുതിരുമതരുളുമൊരുല്ലാസം...
ചെല്ലം ചെല്ലം ചെമ്മാനം 
ചിങ്കാരത്തോപ്പമ്മാനം
മിന്നാമിന്നിപ്പുന്നാരം താരോ തന്നാരം
(ഏയ് മന്ത്രവടിയാൽ ‍..)

അഗാധമാം കടൽത്തടം കണ്ടേ പോന്നിടാം
മണല്‍പ്പുറം നനയ്ക്കുമീ നീരില്‍ നീന്തിടാം

അഗാധമാം കടൽത്തടം കണ്ടേ പോന്നിടാം
മണല്‍പ്പുറം നനയ്ക്കുമീ നീരില്‍ നീന്തിടാം
മുങ്ങിത്താണുമെല്ലെച്ചെന്നൊരാഴം പൂകിടാം
തെന്നും നല്ല പൊന്നും മിന്നും എല്ലാം വാരിടാം
തുരുതുരെയുതിരുമതരുളുമൊരുല്ലാസം
ചെല്ലം ചെല്ലം ചെമ്മാനം 
ചിങ്കാരത്തോപ്പമ്മാനം
മിന്നാമിന്നിപ്പുന്നാരം താരോ തന്നാരം

മന്ത്രവടിയാല്‍ മായമരുളാം
തന്ത്രമറിയാം തമ്മിലലിയാം
കൂട്ടിനണയാം പാട്ടുമറിയാം
കുഞ്ഞോമലേ കൂത്താടി വാ
ഓലോലമായ് ഓടോടി വാ

അക്കുത്തിക്കുത്തമ്മാനം ആനവരമ്പില്‍ സമ്മാനം
ആരാവാരത്തേരേറാന്‍ ആരേ പോരുന്നോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manthravadiyal

Additional Info

Year: 
1996