മൗനമേ മഹാസാഗരമേ
മൗനമേ.....മഹാസാഗരമേ - നിൻ
മടിയിൽ എന്തെന്തു മരതകങ്ങൾ
അതിലൊന്നു പെറുക്കാൻ
ആശിച്ചു നിൽപ്പു ഞാൻ
അപാരതേ.....നിൻ തീരത്തേകയായ്
ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ
ആയിരം...ദർശന...
ആയിരം ദർശന മോഹങ്ങളുണർത്തും
ദർപ്പണമല്ലോ നിൻ നിശ്ചലഭാവം
സധപ മപമപധപ മാപാമഗ ഗരിസ ഗരിസ ഗരി മഗരി....
(മൗനമേ...)
അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻമോഹം അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻ മോഹം
ആശയാം.....വാർമുകിൽ...
ആശയാം വാർമുകിൽ തോരണമാലകൾ
ചാർത്തുന്നല്ലോ എൻ കൗതുകഭാവം
സാധപ മപമപധപ മപമഗ ഗരിസ ഗരിസ ഗരി
മഗരി ....
(മൗനമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mouname mahasagarame
Additional Info
Year:
1992
ഗാനശാഖ: