ഹായ് സ്മിതേ സുസ്മിതേ

ഹായ് സ്മിതേ....സുസ്മിതേ 
വാ പ്രിയേ ലോലിതേ 
നിലാവ് പെയ്യുമീ നീലരാവിൽ നീ 
വിലാസലോലയായ് വികാരധാരയായ് 
എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ 
ഹായ് അലങ്കരിക്കുമോ 
അലങ്കരിക്കുമോ അലങ്കരിക്കുമോ

നിന്റെ ദർശനം മനസ്സിൽ മാധവം 
വിടർന്നു പാടിടും വസന്തകോകിലം 
തുളുമ്പിടുന്ന യൗവനം പകർന്നു നീ തരൂ 
എന്റെ സ്വപ്നവർണ്ണവാടിയിൽ
മരാളികേ വരൂ മനോഹരീ വരൂ
ഹായ് സ്മിതേ സുസ്മിതേ...
വാ പ്രിയേ...ലോലിതേ 

നിന്റെ സ്പർശനം പകർന്ന ലാളനം 
തളിർത്തു ജീവനിൽ മാധവോത്സവം 
നിന്റെ ചുണ്ടിൽ ഞാനൊരോമൽ വേണുവായിടാം 
എന്റെ നൃത്തമണ്ഡപങ്ങളിൽ
മരാളികേ വരൂ മനോഹരീ വരൂ

ഹായ് സ്മിതേ സുസ്മിതേ...
വാ പ്രിയേ ലോലിതേ... 
നിലാവ് പെയ്യുമീ നീലരാവിൽ നീ 
വിലാസലോലയായ് വികാരധാരയായ് 
എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ 
ഹായ് അലങ്കരിക്കുമോ 
അലങ്കരിക്കുമോ അലങ്കരിക്കുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hi Smithe susmithe

Additional Info

Year: 
1992

അനുബന്ധവർത്തമാനം