യദുകുല മുരളിക പാടി

യദുകുല മുരളിക പാടി
യമുനയിൽ നീ നീരാടി
സ്വരധാര വീണലിയുമഴകേ
സുഖസാന്ദ്രമായൊഴുകി വാ
തിരപാടുമോർമ്മകളിലൂടെ 
അനുരാഗമായരികിൽ വാ
യദുകുല മുരളിക പാടി
യമുനയിൽ നീ നീരാടി

നിലാവു തൂവും രാവിൽ
ഒരു നിശാമരാളം പോലെ നീ
ഒഴുകൂ വികാരലോലയായ്
കുളിരിളകും തരംഗമാലയിൽ
പുണരാനണഞ്ഞ മനസ്സേ കിനാവിൽ
അലിയാതെങ്ങു പോയ് - ഒന്നും
പറയാതെങ്ങു പോയ്
യദുകുല മുരളിക പാടി
യമുനയിൽ നീ നീരാടി

തുഷാരമാല്യം ചൂടും
മൃദുമൃണാളസൂനം പോലെ നീ
പകരൂ പരാഗമോമലേ 
ഇതളിളകും വിലാസവേളയിൽ
മുകരാണഞ്ഞ ഹൃദയാഭിലാഷം
അറിയാതെങ്ങുപോയ് - ഒന്നും
പറയാതെങ്ങുപോയ്

യദുകുല മുരളിക പാടി
യമുനയിൽ നീ നീരാടി
സ്വരധാര വീണലിയുമഴകേ
സുഖസാന്ദ്രമായൊഴുകി വാ
തിരപാടുമോർമ്മകളിലൂടെ 
അനുരാഗമായരികിൽ വാ
യദുകുല മുരളിക പാടി
യമുനയിൽ നീ നീരാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Yadhukula muralika paadi