സുഖസാന്ദ്രനാദമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
അനിതരസുരഭിലമനുപമമൃദുമയ ഗീതം
ഇളംതെന്നലിന്റെ ചുണ്ടില്‍ ഒരു പ്രേമഗാനമായ്
നിന്‍ സുന്ദരാനനത്തിൽ ഒരു മന്ദഹാസമായ്
ഹൃദയമുരളി തഴുകിയൊഴുകിവരുമൊരു ഈണം
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
ആ.....
ആരോ വിപഞ്ചിക മീട്ടും ആലാപനം
നീലാഞ്ജനമിഴിയിണ തേടും പൂങ്കാവനം
ഒരു ചെമ്പനീര്‍ മലരില്‍ ചുടുചുംബന-
ലഹരിയായ്
കരളില്‍ കവിളില്‍ പുതിയ കവിതയെഴുതും കാലം
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
രാരീരം പാടിയുറക്കും രാപ്പാടികള്‍
രാഗാര്‍ദ്രവിലോലനിമീലിത മിഴിയിണകള്‍
കാവ്യമായ് ഒഴുകും ജീവിതം ഒരു സാന്ത്വന
സംഗീതമായ്
തരളമധുരമമൃതമലിയും സുരസംഗീതം
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
അനിതരസുരഭിലമനുപമമൃദുമയ ഗീതം
ഇളംതെന്നലിന്റെ ചുണ്ടില്‍ ഒരു പ്രേമഗാനമായ്
നിന്‍ സുന്ദരാനനത്തിൽ ഒരു മന്ദഹാസമായ്
ഹൃദയമുരളി തഴുകിയൊഴുകിവരുമൊരു ഈണം
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്
സുഖസാന്ദ്രനാദമായ് അതിലോലരാഗമായ്