ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ

ചെല്ലപ്പൂങ്കുയിലുകളേ ഉണരൂ 
വര്‍ണ്ണപ്പുല്ലാങ്കുഴല്‍ നീട്ടിപ്പാടൂ
സംഗീത കിളിമകളേ കൂടെ
നിന്റെ പുള്ളോര്‍ക്കുടവുമായ് പോരൂ
മിഴിയിണയില്‍ കവിതയുമായ്
തുയിലുണരും പെണ്‍കൊടികള്‍
കരളിനുള്ളില്‍ മധുകണവും
ചൊടിയിതളില്‍ മധുരവുമായ്
(ചെല്ലപ്പൂങ്കുയിൽ...)

മോഹനസ്വപ്നങ്ങളും ഓമല്‍സങ്കല്പങ്ങളും
മാറില്‍ ചിറകടിക്കും കൗമാരമേ...ലല ലാ
കവിളില്‍ കുങ്കുമമുതിരും ലല ലാ ലല ലാ
മിഴിയില്‍ പൂത്തിരി വിടരും ലല ലാ ലല ലാ
പുളകം വിരിയും പുതുമ തിരയും നേരം
പുതിയ പുലരി പുതിയ മുകുളം
പുതിയ മധുരം പുതുമാനസം
(ചെല്ലപ്പൂങ്കുയിൽ...)

ആയിരം വര്‍ണ്ണങ്ങളില്‍ ആലോലം മുങ്ങിപ്പൊങ്ങി
താരും തളിരും നുള്ളും താരുണ്യമേ ലല ലാ
പൊഴിയും പുതുമഴമലരില്‍ ലല ലാ ലല ലാ
നനയും കുളിര്‍മൊഴിച്ചുണ്ടില്‍ ലല ലാ ലല ലാ
ഒരനുരാഗഗാനമുണരും നേരം
പതിയെയലിഞ്ഞ് അലസമുലഞ്ഞ ഹൃദയം നിറയെ രോമാഞ്ചം
(ചെല്ലപ്പൂങ്കുയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Chellappoonkuyilukale unaroo

Additional Info

Year: 
1992

അനുബന്ധവർത്തമാനം