നീലവാനിലെ മിന്നും
നീലവാനിലെ മിന്നും പൊതാരമാണോ നീ
കാന്തമിഴിയുള്ള പെണ്ണേ നിന്റെ
ചെഞ്ചുണ്ടില്‍ ചുംബിച്ചോട്ടേ
സ്വരരാഗമായ് ജീവനില്‍ കരളേ ഓടിവാ
നീലവാനിലെ മിന്നും പൊന്‍താരമാണോ നീ
കാന്തമിഴിയുള്ള പെണ്ണേ നിന്റെ
ചെഞ്ചുണ്ടില്‍ ചുംബിച്ചോട്ടേ
കാമാഗ്നി കലശം നിൻ മാറില്‍ ഏന്തി
മേലാകെ എരിയുമ്പോള്‍
ഏകാന്ത ശലഭം തേടുന്നു ശിഖരം
താളത്തില്‍ പൂമേനി
തമ്മില്‍ തമ്മില്‍ പുണരുന്ന നിമിഷം
മന്മഥന്‍ മയങ്ങി നിന്ന നന്ദനം
സുഖം തരും പെണ്‍കിളിയേ വാ
നീലവാനിലെ മിന്നും പൊന്‍താരമാണോ നീ
കാന്തമിഴിയുള്ള പെണ്ണേ നിന്റെ
ചെഞ്ചുണ്ടില്‍ ചുംബിച്ചോട്ടേ
കാര്‍ക്കൂന്തല്‍ നല്ല പൂമെത്തയാക്കി
കണ്‍മൂടി മയങ്ങുമ്പോള്‍
രോമാഞ്ചപുളകം പൂക്കുന്ന നിമിഷം പ്രേമാമൃതം നിറയും
മെയ്യും മെയ്യും നൃത്തമാടും സംഗമം
കണ്ണുകളില്‍ വര്‍ണ്ണമേകി കുങ്കുമം
സുഖംതരും പെണ്‍കിളിയേ വാ
നീലവാനിലെ മിന്നും പൊതാരമാണോ നീ
കാന്തമിഴിയുള്ള പെണ്ണേ നിന്റെ
ചെഞ്ചുണ്ടില്‍ ചുംബിച്ചോട്ടേ
സ്വരരാഗമായ് ജീവനില്‍ കരളേ ഓടിവാ
നീലവാനിലെ മിന്നും പൊന്‍താരമാണോ നീ
കാന്തമിഴിയുള്ള പെണ്ണേ നിന്റെ
ചെഞ്ചുണ്ടില്‍ ചുംബിച്ചോട്ടേ

