കാലമൊരു ദീപം

കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ
മേഘമാലകള്‍ ഇരുള്‍ മൂടി മാഞ്ഞുവോ 
ഈ തൃസന്ധ്യയില്‍ കിളിപോയ്‌ മറഞ്ഞുവോ 
ഇതുവഴി ഇണക്കിളി വീണ്ടും നീ വരില്ലേ 
കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ

ഏതോ കൂരമ്പാല്‍ വീഴും പൊന്മാനായ്‌ 
തേങ്ങുമ്പോഴും ചുണ്ടിലെ വിഷാദ ഗീതവുമായ് 
ആത്മാവും മുറിഞ്ഞേ പോകുമ്പോള്‍ 
ആപാദം തകര്‍ന്നേ പോകുമ്പോള്‍ 
ഒരു വാരിളം തൂവലാല്‍ 
മൃദുവായ് തഴുകാന്‍ പോലും നീ വരില്ലേ
കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ

ആ.....
ഏതോ പൊന്‍തുടിയില്‍ താളം പൊയ്പ്പോയി 
പാടുമ്പോഴും നെഞ്ചിലെ വിമൂകരാഗവുമായ് 
ഓളങ്ങള്‍ അകന്നേ പോകുമ്പോള്‍ 
നീയെന്നെ മറന്നേ പോകുമ്പോള്‍ 
ഒരു സാഗരം പോലെ ഞാന്‍ 
കരകളില്‍ അലമുറയോടെ തേടി വന്നു 
കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalamoru deepam

Additional Info

Year: 
1992

അനുബന്ധവർത്തമാനം