വല്ലകി മീട്ടുന്ന
Music:
Lyricist:
Singer:
Raaga:
Film/album:
ആ....
വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ
വല്ലരി കോരിത്തരിക്കേ
മഴയുതിരാറുണ്ട് പൂമഴ
മണമൊഴുകാറുണ്ട് പൂമണം
(വല്ലകി...)
അരികിലെത്താനെന്നെ അനുവദിയ്ക്കില്ലയോ
തുയിലുണര്‍ത്താന്‍ നിന്ന ദേവീ
നഖജസ്വരങ്ങളാല്‍ മധുരസ്വരങ്ങളാം
നാദോപാസന തുടരില്ലയോ
(വല്ലകി...)
സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ
മനസ്സിളക്കാന്‍ വന്ന മാനേ
ഹരിതവനങ്ങളില്‍ ചമതവനങ്ങളില്‍
രാഗാലാപന സദിരില്ലയോ
(വല്ലകി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vallaki meettunna
Additional Info
Year:
1992
ഗാനശാഖ: