അമൃതിൻ കുടം കയ്യിലേന്തും

അമൃതിൻ കുടം കയ്യിലേന്തും
അഴകിൻ താഴ് വരയിൽ
നിനക്കായ് ഉള്ളിൽ പൂക്കളോടെ
ഒരുങ്ങി നിൽക്കുന്നു ഞാൻ ദേവാ
(അമൃതിൻ...)

സ്വപ്നംതോറും നീ മാത്രമായി
നീ എന്റെ അഭിലാഷമായി
തഴുകുന്നൊരു തളിരായി
മഴവില്ലണി വർണ്ണമേകി
എന്നുള്ളിൽ പൂക്കും വസന്തമാ‍യി
എൻ മേനി മൂടും രോമാഞ്ചമായ് നീ
(അമൃതിൻ...)

നീളും മൗനം നീ നാദമാക്കി
നീയെന്നെ രാഗാദ്രയാക്കി
മുകിൽകന്യകൾ കതിർ തൂകി
സുമവല്ലികൾ താലമേന്തി
നിൻ കയ്യെന്നിൽ പൂമാലയായ്
പതിയുന്ന നേരം ഈ നല്ല നേരം
(അമൃതിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amrithin kudam kaiyyilenthum

Additional Info

Year: 
1991

അനുബന്ധവർത്തമാനം