ഭൂമിയെ പീഠമാക്കി

ഭൂമിയെ പീഠമാക്കി പീഠത്തിൽ വിളക്കേറ്റി
വിളക്കിൽ സൂര്യചന്ദ്രന്മാർ തിരികളായെരിയുമ്പോൾ
ചെമ്മാനമെടുത്തു ചെമ്പട്ടായടുത്തു വച്ച്
ചെല്ലക്കുടം കൊട്ടി പാടുക പാണനാരേ

നല്ലതു വരുത്തണം നന്മകൾ വരുത്തണം
നാടും ഈരേഴിലും നല്ലൊരുണ്ണിയെ വേണം
നാഗയക്ഷി സ്വർണ്ണ നാഗത്താന്മാരേ
ഏഴിലം പാലച്ചോട്ടിൽ നൂറുണ്ടേ പാലുണ്ടേ
നല്ലതു വരുത്തണം നന്മകൾ വരുത്തണം
നാടും ഈരേഴിലും നല്ലൊരുണ്ണിയെ വേണം

ആഴിയമർന്നൊരു കാടിൻ നടുവിലെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ
മണ്ണാറശ്ശാലയിൽ വാഴുന്ന നാഗമേ
മണ്ണിനൈശ്വര്യങ്ങൾ എല്ലാം നീയേകണേ
ആഴിയമർന്നൊരു കാടിൻ നടുവിലെ
ആറിയ മണ്ണിലൊരമ്പലമുണ്ടെ

പൂക്കുല ഞൊറി വച്ച് തീർത്ത കളത്തിന്റെ
ചോട്ടിലിരുന്നിന്ന് പാടുന്നീ പാണനാര്
പഞ്ചഫണമുള്ള നാഗരാജാവേ
അഞ്ചാതെയാളിനിൻ ഉള്ളം തെളിഞ്ഞീടാൻ
പൂക്കുല ഞൊറി വച്ച് തീർത്ത കളത്തിന്റെ
ചോട്ടിലിരുന്നിന്ന് പാടുന്നീ പാണനാര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoomiye peedamaakki