മാലേയക്കുളിര്‍ തൂകും

ആ...
മാലേയക്കുളിര്‍ തൂകും മന്ദസമീരനില്‍
തനുവില്‍ തഴുകും സുഗന്ധ രേണുവില്‍
പ്രിയനേ...പ്രിയമാനസം തേടും ജീവനേ
ചൊടിയില്‍ വിടരും മലരില്‍ മധുവില്‍
മദഭര മധുരിത സുഖകര ലഹരിയില്‍
അലിയുന്നൂ... നിന്നില്‍ ഞാന്‍ നിറയുന്നു
(മാലേയക്കുളിര്‍...)

ഹൃദ്യസ്വപ്‌നങ്ങള്‍ പൂചൂടി നില്‍ക്കും
കന്യാ വനികകളില്‍
കസ്തൂരിമാനേ കരളില്‍ വളര്‍ത്തും
പൂര്‍ണ്ണ ചന്ദ്രാംശുവില്‍
പ്രാണനേ പ്രണയം മിഴിയിൽ മൊഴിയിൽ
രാഗാമൃതം നുകർന്നു ഞാൻ
ഒരു ചുംബനം കൊതിച്ചു
(മാലേയക്കുളിര്‍...)

ചിത്രപതംഗങ്ങള്‍ ചിലമ്പണിഞ്ഞെത്തും
ചൈത്ര ശാഖികളില്‍
സ്നിഗ്ധതുഷാരം രത്നങ്ങളൊളിയ്ക്കും
വസന്ത വാഹിനിയില്‍ ദേവനേ
മോഹം നിറയും ഹൃദയം പകരും
ദിവ്യാമൃതം കവർന്നു ഞാൻ
പരിരംഭണം കൊതിച്ചു
(മാലേയക്കുളിര്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maleyakulir thookum

Additional Info

Year: 
1991

അനുബന്ധവർത്തമാനം