കനവില്‍ പൂത്ത കനകപ്പൂക്കള്‍

കനവില്‍ പൂത്ത കനകപ്പൂക്കള്‍
കവര്‍ന്ന മോഹം പോലെ
സ്നേഹച്ചുരുളില്‍ താനേ വിരിയും
താരാനിരകള്‍ മേലെ
ഹേ ഹേ ഹേ...

കനവില്‍ പൂത്ത കനകപ്പൂക്കള്‍
കവര്‍ന്ന മോഹം പോലെ
സ്നേഹച്ചുരുളില്‍ താനേ വിരിയും
താരാനിരകള്‍ മേലെ
മിന്നും പൊന്നിന്‍ കിരണം ചാര്‍ത്തിയ
സുവര്‍ണ്ണ സുന്ദരികള്‍
അകലെയോ അരികിലോ
വര്‍ണ്ണം വിടരും ലിപിയില്‍ തെളിയും
സ്വര്‍ണ്ണത്തിരയാട്ടം
ഉള്ളം സ്വപ്നം കണ്ടു കൊതിക്കും
വെള്ളിക്കതിരാട്ടം
(കനവില്‍ പൂത്ത...)

വാനോളം വളര്‍ന്നു പൊങ്ങിയ വര്ണ്ണത്തിരമാല
മാണിക്ക്യചെപ്പും കൊണ്ടോടിയോളിച്ചെന്നോ
ദൂരെ ദൂരെ ഒരു കൊച്ചു തുരുത്തില്‍
എള്ളോളം മാളത്തില്‍ കൊണ്ട് മറച്ചെന്നോ
കണ്ടു പിടിക്കാം ഒന്നായ് കനകം കൊയ്യാം
കണ്ടു പിടിക്കാം ഒന്നായ് കനകം കൊയ്യാം
നാളെ നമ്മുടെ നാളുകളല്ലേ പോരൂ ചങ്ങാതീ
(കനവില്‍ പൂത്ത...)

നിറയോളം നുരഞ്ഞു പൊങ്ങിയ
പുളകത്തെളിനീരില്‍
ഭൂഗോളം കാല്‍ക്കീഴില്‍ ഒതുങ്ങി നിന്നെന്നോ
നീളെ നീളെ നീളും സ്വര്‍ഗ്ഗം
കയ്യെത്തും ദൂരത്തായ് ഇറങ്ങി വന്നെന്നോ
സ്വര്‍ഗ്ഗത്തെത്താം സപ്തസ്വരങ്ങള്‍ കേള്‍ക്കാം
സുരകന്യകളെ കണ്ടുനടക്കാം
പോരൂ ചങ്ങാതീ
(കനവില്‍ പൂത്ത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanavil pootha kanaka pookkal