പ്രപഞ്ചമാകെ ഉറങ്ങി

പ്രപഞ്ചമാകെ ഉറങ്ങി
പ്രപഞ്ചശില്പിയും ഉറങ്ങി
ഈ നീലരാവിൽ മിഴിനീരുതൂകും
ഞാൻ മാത്രമിന്നു മുറങ്ങിയില്ല
എന്തേ ഉറക്കിയില്ല
ദേവാ എന്നെ ഉറക്കിയില്ല
(പ്രപഞ്ചമാകെ...)

എൻ പ്രിയമിത്രങ്ങൾ ശത്രുക്കളായി
അമ്പുമായ് നിൽപ്പൂ എന്റെ മുന്നിൽ
ഇവരുടെ നെഞ്ചിലെ തമസ്സകറ്റാൻ
ഒരു തിരിവെട്ടം തെളിച്ചിടുമോ
ഇവരുടെ നെഞ്ചിലെ തമസ്സകറ്റാൻ
ഒരു തിരിവെട്ടം തെളിച്ചിടുമോ
ഒരു മാത്ര ഞാനും മയങ്ങിടട്ടെ
ഇന്നു മയങ്ങിടട്ടെ
(പ്രപഞ്ചമാകെ...)

എന്നോമൽ മക്കൾക്ക്
അത്താണിയാം ഞാൻ
ഇടനെഞ്ചുപൊട്ടി വീഴരുതേ
മമ മാതൃധർമ്മങ്ങൾ ചെയ്തു തീർക്കാൻ
ഒളിമിന്നിയെന്നെ അനുഗ്രഹിക്കൂ
ഒരുനാളുമെന്നെ നീ കൈവിടല്ലേ
ഇനി കൈവിടല്ലേ
(പ്രപഞ്ചമാകെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prapanchamaake urangi