തൂമഞ്ഞു പെയ്യും
തൂമഞ്ഞു പെയ്യും നീലരാകേന്ദു കണ്ടോ
ഓമലേ നിന്റെ വാരിളം തേൻ -
ചുണ്ടോലും പുഞ്ചിരി
താരമ്പേറ്റ പൂമേനി നീരാമ്പൽ പൊന്മേനി
വൈശാഖ സന്ധ്യേ നിന്റെ വെൺചാമരങ്ങൾ
വീശുമീ കുഞ്ഞുതെന്നലിൻ കൈ
താളം നെയ്യുമോർമ്മയിൽ
എൻ ജീവന്റെ നാദങ്ങൾ എൻ ആദ്യാഭിലാഷങ്ങൾ
മാനസങ്ങളിൽ കിനിഞ്ഞ മരന്ദങ്ങളിടംകൊണ്ട
തൂമൊഴിത്തുടർകിനാക്കളല്ലോ
അധരമുതിരുമതുലഹസിത ലളിതശലഭജാലം
പൂമൊഴിപ്പളുങ്കിൽ നിന്നും അലിഞ്ഞൂറുമിന്ദ്രജാലം
ഓമനയ്ക്കു പ്രേമചക്രവാകം
കേളീഹംസമായെൻ പ്രേമദൂതുംകൊണ്ടു പോരു
നൈഷധത്തിലെ നളന്റെ പ്രേയസിയ്ക്കു തുല്യയായ
രാജാംഗനേ എൻ ദേവാംഗനേ...
യക്ഷഗാനമേറ്റുപാടി വരും ദൂതു തരും
മേഘമീറനായൊരീ വസന്തരാവിൽ
യവനപുരിയിലലസമലിയുമിടയവനിതപോലെ
മാധവം പുണർന്നു തങ്കമലർ മന്ദഹസിക്കുന്ന
ചേലെഴുന്നൊരീ വിഹാരതീരം
മണ്ണിൽ വീണ സ്വർഗ്ഗം നമ്മളൊന്നായ് ചേർന്ന രംഗം
ഞാനൊരിക്കലീ വിരിഞ്ഞമാറിലെ വികാരമാകും
ആവോളവും ഒരാവേശമായ്...