പൊൻ കൊരലാരപ്പണ്ടം

പൊന്‍ കൊരലാരപ്പട്ടം  കളഞ്ഞുകിട്ടിയ തങ്കം
അതു കൊണ്ടൊരു വര്‍ണ്ണപ്പളുങ്കു കൊട്ടാരം
കൊട്ടാരത്തിന്നുള്ളില്‍ മട്ടുപ്പാവിന്‍ മച്ചിൽ 
ഞൊറികെട്ടിയൊരുക്കിയ ചപ്പറമഞ്ചവും 
ഒത്തനടുക്കൊരു ചക്രവര്‍ത്തിയും 
അതിശയം ജന്മഭാഗ്യം

ല ല ല ലാ ല ല ല ലാ ...
ല ല ല ലാ ല ല ല ലാ 

അരമനവാഴും തിരുമനസ്സോരോ 
കളരിയിലൂടെ  പാഠം നേടി 
പുതിയൊരു നാടിൻ അധിപതി 
ആയൊരു  നേരം 
പടയണിയോടും പൊന്നോടും 
മുത്തോടും പൊരുളോടും  
കനകകിരീടം കയ്യാളും കാലം 
കൊടിയടയാളം കണ്ടും കേട്ടും 
കപ്പം കൊണ്ടും മുന്നിൽ 
അടിമ കിടന്നു സാമന്തന്മാർ 

ല ല്ല ലാലാ ലാ ല..... ലാ ല ലലലല ല ല 
ല ല്ല ലാ ല ലാ ല ലാ ....
 
ജയഘോഷം കാഹളം ഉല്ലാസാരവം 
തേരിൽ പൊൻ  തേരിൽ യുവ 
രാജാധിരാജനകമ്പടി ജാലം 

(പൊൻകൊരലാരപ്പട്ടം)

ലാ ലാ ല ലാ......  ലാ ലാ ല ലാ 
ല ല ല ലാ ലാ.....  ലാ ലാ ലലാ .....ലാ ലാ ലലാ 

അടവുകളെല്ലാം പകിടകളാക്കി  
കളിതുടരുമ്പോൾ സ്വർണ്ണത്തൂവൽ 
വിജയകിരീടം പലകുറിയണിയുന്നേരം 
മധുര വസന്തം ആമന്ദം ആനന്ദം മകരന്ദം 
മനസ്സിനൊരിമ്പം നേടുന്ന കാലം 

ല ല്ല ലാലാ ലാ ല..... ലാ ല ലലലല ല ല 
ല ല്ല ലാ ല ലാ ല ലാ ....

(പൊൻകൊരലാരപ്പട്ടം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pon koralaarappandam

Additional Info

Year: 
1991

അനുബന്ധവർത്തമാനം