മേശ വിളക്കിന്റെ

മേശവിളക്കിന്‍റെ നേര്‍ത്തവെളിച്ചവും 
നീയും ഞാനും.......
പിന്നെ കുറേയേറെ മോഹങ്ങളും
ഇന്നും മനസ്സിന്‍റെ മണ്‍ഭിത്തിയില്‍ വീണ
കരിനിഴല്‍പാടുകള്‍ മായാത്ത നൊമ്പരങ്ങള്‍

വൈദ്യുതി കാണാത്ത നാട്ടിന്‍പുറത്തിലെ
വൈശാഖ രാത്രി ഒന്നില്‍
ദൂരെ നിന്നാരോ ഭാരതം വയിച്ച
ശീലിന്‍റെ സാന്ദ്രതയില്‍
നമ്മുടെ മുന്നിലൂടിറ്റിറ്റു വീണവ
ധന്യമുഹൂര്‍ത്തങ്ങളായിരുന്നു ഏതൊ 
പുണ്യ മുഹൂര്‍ത്തങ്ങളായിരുന്നു

മിന്നിയും മങ്ങിയും ഓരോ പ്രതീക്ഷയും
മിന്നാമിനുങ്ങിനെ പോൽ 
അമ്പലപ്പൊയ്കയിൽ ഓളവും താളവും
ചൂടുന്നൊരാമ്പലായ്
നാമതിനുള്ളിലെ കേസരത്തുമ്പിലെ
ആണ്‍ പെണ്‍ പരാഗങ്ങളായിരുന്നു തമ്മില്‍ 
ഏകാനുരാഗമായ്‌ തീര്‍ന്നിരുന്നു......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Mesha vilakkinte

Additional Info

Year: 
1991

അനുബന്ധവർത്തമാനം